വെള്ളാങ്ങല്ലൂര് ഗ്രാമപ്പഞ്ചായത്തില് ഗുണഭോക്താക്കള്ക്കും സര്ക്കാര് സ്ഥാപനങ്ങള്ക്കും ഉള്ള ബയോബിന് വിതരണം നടത്തി
വെള്ളാങ്ങല്ലൂര്: വെള്ളാങ്ങല്ലൂര് ഗ്രാമപ്പഞ്ചായത്ത് 2023 24 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി 382 ഗുണഭോക്താക്കള്ക്കും 46 സര്ക്കാര് സ്ഥാപനങ്ങള്ക്കും ഉള്ള ബയോബിന് വിതരണം പദ്ധതികളുടെ ഉദ്ഘാടനവും വിതരണവും നടത്തപ്പെട്ടു. 924480 രൂപയാണ് ബയോബിന് വിതരണ പദ്ധതികള്ക്ക് വകയിരുത്തിയത്. ഗുണഭോക്താക്കള്ക്ക് 90% സബ്സിഡിയിലും സ്ഥാപനങ്ങള്ക്ക് 100% സബ്സിഡിയിലും ആണ് ബയോ കമ്പോസ്റ്റര് ബിന്നുകള് വിതരണം ചെയ്തത്. വെള്ളാങ്ങല്ലൂര് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം നിര്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് സുജന ബാബു അധ്യക്ഷയായ ചടങ്ങില് വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ജിയോ ഡേവിസ് സ്വാഗതവും, വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, വാര്ഡ് മെമ്പര് ഷംസു വെളുത്തേരി എന്നിവര് ആശംസകളും അര്പ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുജന് പൂപ്പത്തി ഗുണഭോക്താക്കള്ക്ക് മാലിന്യ സംസ്കരണത്തിന്റെ ആവശ്യകതയെ പറ്റി ബോധവല്ക്കരണം നടത്തി. ബയോബിന് വിതരണ സ്ഥാപനമായ ഐആര്ടിസിയുടെ ജില്ലാ കോര്ഡിനേറ്റര് ഗ്രീഷ്മ ഗുണഭോക്താക്കള്ക്ക് ബയോബിന് ഉപയോഗിക്കുന്നതിനെ കുറിച്ച് ക്ലാസ് എടുത്തു. വില്ലേജ് എക്സ്റ്റന്ഷന് ഓഫീസര് കെ.എസ്. ബിനുട്ടി ചടങ്ങില് നന്ദി പറഞ്ഞു. ജനപ്രതിനിധികള്, ജീവനക്കാര്, ഗ്രാമ പ്പഞ്ചായത്ത് നിവാസികള്, ഹരിത കര്മ്മ സേനാംഗങ്ങള് തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു.