മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നടത്തി

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥിനിയും വ്യാവസായിക വകുപ്പ് ജോയിന്റ് ഡയറക്ടറുമായ ആര്. സ്മിത ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥിനിയും വ്യാവസായിക വകുപ്പ് ജോയിന്റ് ഡയറക്ടറുമായ ആര്. സ്മിത ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അനുഗ്രഹപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ്, മുന്‍ ഹെഡ്മിസ്ട്രസ് ഹീരാ ഫ്രാന്‍സിസ്, മുന്‍ അധ്യാപിക ആനിറോസ്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ഐ. റീന, സ്റ്റാഫ് പ്രതിനിധി പി.എ. റിന്റ എന്നിവര്‍ സംസാരിച്ചു.