ഇരിങ്ങാലക്കുടയില്‍ മധുരം ജീവിതം ലഹരി വിരുദ്ധ ക്യാമ്പയിന് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു

ലഹരി വിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിനുള്ള മധുരം ജീവിതം ക്യാമ്പയിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലഹരി വിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിനുള്ള മധുരം ജീവിതം ക്യാമ്പയിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സബ് കളക്ടര്‍ അഖില്‍ വി. മേനോന്, റൂറല്‍ എസ്പിഡി കൃഷ്ണകുമാര്‍, എന്‍എസ്എസ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ആര്.എന്‍. അന്‍സാര്‍, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. സലില്‍, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ഡോ. കേസരി എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ചിറ്റിലപ്പിള്ളി, ടി.വി. ലത, ലിജി രതീഷ്, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ സിമീഷ് സാഹു, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി, മുന്‍ എംപി സാവിത്രി ലക്ഷ്മണന്, മുന്‍ എംഎല്‍എ കെ.യു. അരുണന്, നിപ്മര്‍ ഡയറക്ടര്‍ സി. ചന്ദ്രബാബു, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസ്സി, സജു ചന്ദ്രന്, പി.ജി. പ്രേംലാല്‍ ജനപ്രതിനിധികള്‍, കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.