ഇരിങ്ങാലക്കുട പൗരാവലി കാട്ടിക്കുളം ഭരതന് അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട പൗരാവലി സംഘടിപ്പിച്ച കാട്ടിക്കുളം ഭരതന് അനുസ്മരണയോഗത്തില്‍ മന്ത്രി ഡോ. ആര് ബിന്ദു സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ആഹ്വാനം അനുസരിച്ച് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ ഉത്സാഹിച്ച വ്യക്തിയാണ് കാട്ടിക്കുളം ഭരതനെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അനുസ്മരിച്ചു. ഇരിങ്ങാലക്കുട പൗരാവലി സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുടയുടെ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ വലിയ വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിട്ടുള്ളത്. വിശ്വ മാനവികതയുടെ പ്രതീകമായിരുന്നു കാട്ടിക്കുളം ഭരതനെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. തനിക്ക് ലഭിക്കാതെ പോയ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു കാട്ടിക്കുളം ഭരതനെന്ന് മുന്‍ എംപി സാവിത്രി ലക്ഷ്മണന് യോഗത്തില്‍ അനുസ്മരിച്ചു.
കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കേരള സംഗീത നാടക അക്കാദമി അംഗം സജു ചന്ദ്രന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കെ സുധീഷ്, ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബിജെപി മണ്ഡലം പ്രസിഡന്റ് ഷൈജു കുറ്റിക്കാട്ട്, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതി അംഗം ജൂലിയസ് ആന്റണി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് റിയാസുദീന്‍, കാറളം വിഎച്ച്എസ് പ്രിന്‍സിപ്പല്‍ സന്ധ്യ, കേരള ആം റെസ്ലിംഗ് അസോസിയേഷന് പ്രതിനിധി അഡ്വ. റോഷി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപേര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.