പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 15 ന്

പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ നിര്‍വഹിച്ചു. ഊട്ട് തിരുനാള്‍ ദിനമായ 15 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നീ തിരുകര്‍മങ്ങള്‍ക്ക് കാക്കുളിശേരി ഇടവക വികാരി ഫാ. വില്‍സണ്‍ മൂക്കനാംപറമ്പില്‍ മുഖ്യകാര്‍മിത്വം വഹിക്കും. സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി ആലുവ പ്രഫസര്‍ റവ.ഡോ. സിജു കൊമ്പന് വചനസന്ദേശം നല്‍കും. തുടര്‍ന്ന് നേര്‍ച്ച ഊട്ട്. 21 ന് കപ്പേളയില്‍ എട്ടാമിടം നടക്കും. വൈകീട്ട് 5.30 ന് നടക്കുന്ന വി. കുര്‍ബാന, ലദീഞ്ഞ്, നൊവേനക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി നമ്പളം മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റിജോ ആലപ്പാട്ട്, കൈക്കാരന്മാരായ പി.എ. തോമസ്, കെ.എല്‍. ജെയ്സണ്‍, കെ.ഒ. സോജന് ജനറല്‍ കണ്‍വീനര്‍ ബ്രിന്റോ കുര്യന്, ജോ. കണ്‍വീനര്‍ കെ.ഡി. നിവിന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.