പിണറായി അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി: വി.ഡി. സതീശന്

കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിക്ക് സ്വന്തമായി നിര്‍മിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിുടെ നാമധേയത്തിലുള്ള ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ചുള്ള പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിക്കുന്നു.
മുരിയാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുമെന്നും നിലമ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പിലുള്‍പ്പെടെ നിരവധി എല്‍ഡിഎഫ് അനുഭാവുകളുടെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിക്ക് സ്വന്തമായി നിര്‍മിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാമധേയത്തിലുള്ള ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാമതും ഭരണത്തിലേറാമെന്നത് എല്‍ഡിഎഫിന്റെ വ്യാമോഹമാണെന്നും പിണറായി വിജയന് അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹവും പറഞ്ഞു. മണ്ഡലം കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതിയായ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട അര്‍ഹരായവര്‍ക്ക് മാസം തോറും സാമ്പത്തിക സഹായം നല്കുന്ന സ്വാന്ത്വന പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ആദ്യ മാസത്തെ വിതരണം മണ്ഡലത്തിലെ ആശാ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം കൈമാറി. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് മുഖ്യാതിഥിയായിരുന്നു. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സോണിയ ഗിരി, സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഷീല്‍ ഗോപാല്‍, മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ തോമസ് തത്തംപിള്ളി, ശ്രീജിത്ത് പട്ടത്ത്, ഗംഗാദേവി സുനില്‍, ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. രമേശ്, വിബിന് വെള്ളയത്ത്, ലിജോ മഞ്ഞളി, ജോമി ജോണ്‍, നിര്‍മാണ കമ്മിറ്റി രക്ഷാധികാരിമാരായ എന്‍.എല്‍. ജോണ്സണ്, മുരളി മഠത്തില്‍, ട്രഷറര്‍ ഭരതന് മുല്ലക്കല്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, ജനറല്‍ സെക്രട്ടറി എബിന് ജോണ്‍, മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍, എന്നിവര്‍ പ്രസംഗിച്ചു.