കാറളം ഹോളി ട്രിനിറ്റി ഇടവകയില്‍ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും
കാറളം ഹോളി ട്രിനിറ്റി ഇടവകയില്‍ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിന്റെ കൊടിയേറ്റം എടത്തിരുത്തി ഫൊറോന വികാരി ഫാ. ജോഷി പാല്യേക്കര നിര്‍വഹിക്കുന്നു. വികാരി ഫാ. ജീസണ്‍ കാട്ടൂക്കാരന്‍ സമീപം.
കാറളം: കാറളം ഹോളി ട്രിനിറ്റി ഇടവകയില്‍ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും 15 ന് ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് കൊടിയേറ്റം എടത്തിരുത്തി ഫൊറോന വികാരി ഫാ. ജോഷി പാല്യേക്കര നിര്‍വഹിച്ചു. ഊട്ട് തിരുനാള്‍ ദിനമായ 15 ന് രാവിലെ 10.00 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, പ്രസംഗം, ലദീഞ്ഞ്, നൊവേന എന്നീ തിരുകര്‍മങ്ങള്‍ക്ക് തുമ്പൂര്‍ ഇടവക വികാരി ഫാ. സിബു കള്ളാംപറമ്പില്‍ മുഖ്യകാര്‍മിത്വം വഹിക്കും. തുടര്‍ന്ന് ഊട്ടു നേര്‍ച്ച. തിരുനാളിന്റെ വിജയത്തിന് വികാരി ഫാ. ജീസന്‍ കാട്ടൂക്കാരന്‍, കൈക്കാരന്മാരായ ലോനപ്പന് കുരുതുകുളങ്ങര, ഡേവീസ് കുരുതുകുളങ്ങര, ജനറല്‍ കണ്‍വീനര്‍ ജോസ് കുരുതുകുളങ്ങര എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി