എന്‍എസ്എസ് പഠനോപകരണ വിതരണം

എന്‍എസ്എസിന്റെ നേതൃത്വത്തിലുള്ള നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: എന്‍എസ്എസിന്റെ നേതൃത്വത്തിലുള്ള നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഓരോ ജില്ലയിലേയും 1000 വിദ്യാര്‍ഥികള്‍ക്കാണ് കിറ്റ് നല്‍കുക. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എല്‍പി ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്താണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ആലപ്പുഴ എസ്ഡി കോളജിന്റെയും വികെപി കൂട്ടായ്മയുടെയും സഹായത്തോടെയാണ് ബാഗ്, പുസ്തകം തുടങ്ങിയ കിറ്റ് നല്‍കുന്നത്. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍എസ്എസ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. ആര്.എന്‍. അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, എന്‍എസ്എസ് ജില്ല കോ ഓര്‍ഡിനേറ്റര്‍ എം.വി. പ്രതീഷ്, ജില്ലയിലെ ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍, ആലപ്പുഴ എസ്ഡി കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ലക്ഷ്മി, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.