ആശവര്‍ക്കര്‍മാരെയും ഉന്നത വിജയികളെയും ആദരിച്ചു

ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആശ വര്‍ക്കര്‍മാരെയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിക്കുന്നതിനായി നടത്തിയ പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആരോഗ്യ പരിപാലന രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച ആശ വര്‍ക്കര്‍മാരെയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആദരിച്ചു. കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍ച്ചാ അനീഷ് അധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, കെ.കെ. അനീഷ്കുമാര്‍, കെ.പി. ഉണ്ണികൃഷ്ണന്, കൃപേഷ് ചെമ്മണ്ട, സന്തോഷ് ചെറാക്കുളം, ശ്യാംജി, രിമാ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.