കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതിഷേധ സംഗമം നടത്തി

പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററില്‍ നടത്തിയ പ്രതിഷേധ സംഗമം.
എടതിരിഞ്ഞി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളായ ആലത്തൂര്‍ എംപി കെ. രാധാകൃഷ്ണനും കുന്നംകുളം എംഎല്‍എ എ.സി. മൊയ്തീനും സ്ഥാനം രാജിവെക്കുക, കള്ളപ്പണ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, കട്ട പണം തിരികെ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററില്‍ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എ.ഐ. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു.
കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുരിയന്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.കെ. ഷൗക്കത്തലി അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ഒ.എന്‍. ഹരിദാസ്, ഷെഫീഖ്, എം.സി. നീലാംബരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.യു. അജിത് കുമാര്‍, ബാബു അറക്കല്‍, പി.എസ്. ജയരാജ്, എ.എം. അശോകന്, സുബ്രഹ്മണ്യന്, ഗോവിന്ദന് പളളിയില്‍, കെ.കെ. സഗീര്‍, എം.വി. കുമാരന്, ടി.എസ്. സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.