ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് തവനിഷ്
ക്രൈസ്റ്റ് കോളജിലെ സാമൂഹ്യ സേവനസംഘടനയായ തവനിഷ് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി കൈമാറിയ പഠനോപകരണങ്ങള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയില്നിന്നും ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍ സത്യപാലന് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹ്യ സേവനസംഘടനയായ തവനിഷ് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ഇരിങ്ങാലക്കുട ബിആര്‍സിയിലേക്ക് പഠനോപകരണങ്ങള്‍ കൈമാറി. പഠനോപകരണങ്ങള്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയില്നിന്നും ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍ സത്യപാലന് ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. കെ.ജെ. വര്‍ഗീസ്, ഡോ. സേവിയര്‍ ജോസഫ് എന്നിവര്‍ സന്നദ്ധരായിരുന്നു. ബിആര്‍സിയിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്സായ ആര്. സുജാത, ടി.എസ്. സൗമ്യ, ലിന്ന് ജെയിംസ്, എന്‍.എച്. കൃഷ്ണ എന്നിവര്‍ സന്നദ്ധരായിരുന്നു. തവനിഷിന്റെ സ്റ്റാഫ് കോ ഓര്ഡിനേറ്റര്മാരായിട്ടുള്ള അസിസ്റ്റന്റ് പ്രഫസര്‍ മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫസര്‍ തൗഫീഖ് അന്‍സാരി, തവനിഷ് പ്രസിഡന്റ് മീര സുരേഷ്, മറ്റു കോ ഓര്‍ഡിനേറ്റര്‍സ് പ്രിയദര്ശന് സദാനന്ദന്, ആന്‍ സ്നേഹ, തമന്ന കെ. അബ്ദുല്‍ എന്നിവര്‍ സന്നദ്ധരായിരുന്നു.

പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
വെളയനാട് സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര-മാര്‍ പോളി കണ്ണൂക്കാടന്‍
ഗായത്രി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
കാറളം ഹോളിട്രിനിറ്റി ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും