നൈപുണി വികസന കേന്ദ്രം ജില്ലാതല ഉദ്ഘാടനം

നൈപുണി വികസന കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടത്തുന്ന നൈപുണി വികസന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് മുഖ്യാതിഥിയായി. ഡിപിഒ കെ.ബി. ബ്രിജി പദ്ധതി വിശദീകരണം നടത്തി. എസ്എസ്കെ ജില്ലാ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.ജെ. ബിനോയ്, മുനിസിപ്പല്‍ ആരോഗ്യക്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, പിടിഎ പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ കെ.ആര്. ഹെന, പ്രധാനാധ്യാപിക കെ.എസ്. സുഷ, എസ്ഡിസി കോ ഓര്‍ഡിനേറ്റര്‍ ദീപിക രാജ്, ബിപിസി കെ.ആര്. സത്യപാലന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ ആയി വിവിധതരം നൈപുണി കോഴ്സുകള്‍ ഈ പ്രൊജക്ടിന്റെ ഭാഗമായി നല്കിവരുന്നു. കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഒരു കൈത്തൊഴിലും പഠിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം.