ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണം- കത്തോലിക്ക കോണ്‍ഗ്രസ്

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നു സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി നമ്പളം, കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് സാബു കൂനന്‍, കത്തോലിക്ക കോണ്‍ഗ്രസ് ജോ.സെക്രട്ടറി എബ്രഹാം പള്ളിപ്പാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ട്രഷറര്‍ വില്‍സണ്‍ കോമ്പാറക്കാരന്‍, കത്തീഡ്രല്‍ ട്രസ്റ്റി ജോമോന് തട്ടില്‍ മണ്ടി, കേന്ദ്ര സമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, കത്തോലിക്ക കോണ്‍ഗ്രസ് നിയുക്ത ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, നിയുക്ത വൈസ് പ്രസിഡന്റ് ഷാജു അബ്രഹാം കണ്ടംകുളത്തി, ബീന രാജേഷ്, നിയുക്ത ജോ. സെക്രട്ടറി വര്‍ഗ്ഗീസ് ജോണ്‍ തെക്കിനിയത്ത്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, ജോ. കണ്‍വീനര്‍ മാത്യു ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ സെബി അക്കരക്കാരന്‍, നിയുക്ത സെക്രട്ടറി റോബി കാളിയങ്കര തുടങ്ങഘിയവര് സംസാരിച്ചു.