മുരിയാട് പഞ്ചായത്തില്‍ മെറിറ്റ് ഡേയും കരിയര്‍ ശില്പശാലയും സംഘടിപ്പിച്ചു

മുരിയാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേയും കരിയര്‍ ശില്പശാലയും തൃശൂര്‍ റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. തൃശൂര്‍ റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രശസ്ത കരിയര്‍ ഗുരു സുധീര്‍ പൊറ്റക്കാട് സിവില്‍ സര്‍വീസ് അക്കാദമി കോ ഓര്‍ഡിനേറ്റര്‍ മെലിന്റ അസാപ്പ് ലക്കിടി കോ ഓര്‍ഡിനേറ്റര്‍ രാഹുല്‍ രാഖവ് എന്നിവര്‍ കരിയര്‍ ശില്പശാല നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സരിത സുരേഷ്, കെ.യു. വിജയന്, ഭരണ സമിതി അംഗം ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറി പി.ബി. ജോഷി പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍ കുമാര്‍, നിജി വത്സന്, കെ. വൃന്ദ കുമാരി, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മണി സഞ്ജയന്, നിതാ അര്ജുനന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിദ്യാര്‍ഥികളെ ആദരിച്ചു.