നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റിലെ സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച് പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ഇരിങ്ങാലക്കുട നഗരസഭ ഡയു.ഡി.എഫ് ദുര്‍ഭരണത്തിന് എതിരെയും ഡി.വൈ.എഫ്.ഐ റിലെ സമരം സംഘടിപ്പിച്ചു. പ്രധിഷേധ പരിപാടി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയറ്റ് അംഗം കെ.വി. വിനീത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഡി. ദീപക് സ്വാഗതം പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു പ്രഭാകരന് അഭിവാദ്യം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അഖില്‍ ലക്ഷ്മണന്, ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രന്, ബ്ലോക്ക് ട്രഷറര്‍ കെ.ഡി. യദു, ബ്ലോക്ക് ജോ.സെക്രട്ടറി കെ.കെ. രാംദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ടൗണ്‍ വെസ്റ്റ് മേഖല സെക്രട്ടറി അതുല്‍ ജയന് നന്ദി പറഞ്ഞു.