ബെവറജ് ഔട്ട്ലെറ്റിനെതിരേ നൈറ്റ് മാര്‍ച്ച്

മനയ്ക്കലപ്പടിയില്‍ ബെവറജ് ഔട്ട്ലെറ്റ് തുടങ്ങരുതെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ നടത്തിയ നൈറ്റ് മാര്‍ച്ച് ഗാന്ധിയനും മദ്യവര്‍ജനസമിതി നേതാവുമായ ഇസാബിന്‍ അബ്ദുള്‍കരീം ഉദ്ഘാടനം ചെയ്യുന്നു.
മനയ്ക്കലപ്പടി: മനയ്ക്കലപ്പടിയില്‍ ബെവറജ് ഔട്ട്ലെറ്റ് ആരംഭിക്കരുതെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോണത്തുകുന്നില്നിന്ന് മനയ്ക്കലപ്പടി വരെ മാര്‍ച്ച് നടത്തി. ഗാന്ധിയനും മദ്യവര്‍ജന സമിതി നേതാവുമായ ഇസാബിന്‍ അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ജനകീയ മാര്‍ച്ചിന് സിന്ധു കൃഷ്ണകുമാര്‍, ആസിഫ് അഷ്റഫ്, വിനോദ് ആചാരി, അബ്ദുള്‍ മജീദ് പുളിക്കല്‍, മായാ രാമചന്ദ്രന്, സലീം അറയ്ക്കല്‍, വി. മോഹന്‍ദാസ്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.