ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുക സിപിഐ

എന്‍.കെ. ഉദയപ്രകാശ് (സെക്രട്ടറി), അഡ്വ. പി.ജെ. ജോബി (അസി. സെക്രട്ടറി).
ഇരിങ്ങാലക്കുട: കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഐടിഐ, പോളിടെക്നിക് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നുമില്ല. ഇതുമൂലം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതിക്കാര്‍ ഉള്‍പ്പടെയുള്ള സാധാരണ ജനവിഭാഗങ്ങള്‍ക്കും മറ്റു ഇടങ്ങളെ പ്രത്യേകിച്ച് സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്നു. സ്വകാര്യ മേഖലയിലെ കനത്ത ഫീസ് കുടുംബങ്ങള്‍ക്ക് താങ്ങാന്‍ ആകുന്നില്ല. അതുകൊണ്ട് മണ്ഡലത്തില്‍ ഐടിഐ, പോളിടെക്നിക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം കേരള സര്‍ക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസവകുപ്പിനോടും ആവിശ്യപ്പെട്ടു. ദേശീയ എക്സിക്യൂട്ടീവ് കെ.പി. രാജേന്ദ്രന്, റവന്യൂ മന്ത്രി കെ. രാജന്, കെ.കെ. വത്സരാജ്, വി.എസ്. സുനില്‍കുമാര്‍, കെ. ശ്രീകുമാര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ജി. ശിവാനന്ദന്, ടി.കെ. സുധീഷ്, കെ.എസ്. ജയ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. 25 അംഗ മണ്ഡലം കമ്മിറ്റിയും മണ്ഡലം സെക്രട്ടറിയായി എന്‍.കെ. ഉദയപ്രകാശിനെയും അസി. സെക്രട്ടറിയായി അഡ്വ. പി.ജെ. ജോബിയെയും തെരഞ്ഞെടുത്തു. പ്രസീഡിയത്തിനു വേണ്ടി കെ.എസ്. ബൈജുവും സംഘാടക സമിതിക്ക് വേണ്ടി വി.ആര്. രമേഷും നന്ദി രേഖപ്പെടുത്തി.