ആഗോളതല മത്സരത്തില്‍ രണ്ടാം സ്ഥാനം ഭാനുശ്രീ വാര്യര്‍ക്ക്

ഭാനുശ്രീ വാര്യര്‍.
ഇരിങ്ങാലക്കുട: ചെന്നൈ ആസ്ഥാനമായി ആഗോളതലത്തില്‍ സംഘടിപ്പിച്ച ദി ഹിന്ദു മാര്‍ഗ്ഗഴി മ്യൂസിക് -2025 മത്സരത്തില്‍ 13 വയസില്‍ താഴെയുള്ള കുട്ടികളുടെ ഉപകരണ സംഗീതം കൃതി വിഭാഗത്തില്‍ ഭാനുശ്രീ വാര്യര്‍ വയലിനില്‍ രണ്ടാം സ്ഥാനം നേടി. സുനിത ഹരിശങ്കറിന്റെ ശിഷ്യയായി രണ്ടര വര്‍ഷത്തോളമായി വയലിന് പഠനം തുടര്‍ന്നു കൊണ്ടിരിക്കുന്നു. സംസ്കൃതം അധ്യാപകനും ചെണ്ട കലാകാരനുമായ ഡോ. മൂര്‍ക്കനാട് ദിനേശന് വാരിയരുടേയും ഡോ. നിത്യ കൃഷ്ണന്റേയും മകളായ ഭാനുശ്രീ വാര്യര്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്ക്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.