റോഡുകളുടെ ശോച്യാവസ്ഥ; സിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംഘടിപ്പിച്ച സമരം.
ഇരിങ്ങാലക്കുട: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കുക, റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ബസ് സ്റ്റാന്‍ഡ് – എകെപി ജംഗ്ഷന് റോഡില്‍ തകര്‍ന്നുകിടക്കുന്ന റോഡരികില്‍ നടന്ന സമരം മണ്ഡലം അസി. സെക്രട്ടറി പി.ജെ. ജോബി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം കെ.എസ്. പ്രസാദ് അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി ബെന്നി വിന്‍സെന്റ്, കൗണ്‍സിലര്‍മാരായ ജിഷ ജോബി, ഷെല്ലി വിത്സന്, വര്ധനന് പുളിക്കല്‍, കെ.സി. മോഹന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.