അപകടക്കെണിയൊരുക്കി ബൈപാസ് റോഡിലെ കാനകള്‍

ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ വാഹന യാത്രക്കാര്‍ക്ക് അപകട ഭീക്ഷണിയായിട്ടുള്ള കാന.
ഇരിങ്ങാലക്കുട: ബൈപാസ് റോഡിലെ കാനകള്‍ വാഹന യാത്രക്കാര്‍ക്ക് അപകടക്കെണിയൊരുക്കുന്നു. ബൈപാസ് റോഡില്‍ വിംബിസ് റസ്റ്റോറന്റിന് എതിര് വശത്തായി റോഡ് വടക്കു ഭാഗത്തേക്ക് തിരിയുന്നിടത്ത് ഇരുവശങ്ങളിലുമുള്ള കാനകളാണ് വാഹന യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്ന വിധത്തിലുള്ളത്. ഈ റോഡിലേക്ക് പെട്ടെന്ന് പ്രവേശിക്കുന്ന വാഹനങ്ങള്‍ കാനയിലേക്ക് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വാഹനങ്ങളും കാന കാണാതെ വാഹനം വളയ്ക്കുമ്പോള്‍ കാനയിലേക്ക് വീഴാന്‍ പോകാറുണ്ട്. തലനാരിഴ ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. അപകടം ഒഴിവാക്കുന്നതിനായി അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.