മിഴിവ് നേത്രദാന ബോധവല്‍ക്കരണ കര്‍മ്മപരിപാടിക്ക് തുടക്കം

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഓഫ് സെന്റ് ജോസഫ്സ് കോളജ് എന്‍എസ്എസ് യൂണിറ്റുകളുമായി ചേര്‍ന്ന് ആരംഭിച്ച നേത്രദാന ബോധവല്‍ക്കരണ കര്‍മ പരിപാടി അംഗത്വ ഫോം ഏറ്റുവാങ്ങി ലയണ്‍സ് ക്ലബ് സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഓഫ് സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നേത്രദാന ബോധവല്‍ക്കരണ കര്‍മ്മപരിപാടിക്ക് തുടക്കം കുറിച്ചു. നേത്രദാന ബോധവല്‍ക്കരണ കര്‍മ്മ സേന അംഗത്വ ഫോം വിദ്യാര്‍ഥികള്‍ സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസിന് കൈമാറി. നേത്ര ദാന ബോധവല്‍ക്കരണത്തിന് നൂറ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന കര്‍മ്മ സേന രൂപീകരിച്ചു. ലയണ്‍സ് ക്ലബ് സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് നേത്രദാന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹെല്‍ന വര്‍ഗ്ഗീസ് സ്വാഗതവും മാളവിക നന്ദിയും പറഞ്ഞു. ലയണ്‍സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ മഞ്ജു പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഉര്‍സുല, ഹൃദ്യ എന്നിവര്‍ സംസാരിച്ചു.