പൂര്‍വ്വ വിദ്യാര്‍ഥി സ്നേഹ സംഗമം നടത്തി
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍ 1984-85 കാലയളവില്‍ പഠിച്ചിരുന്ന പൂര്‍വ്വ വിദ്യാര്‍ഥികളുടെ സ്നേഹസംഗമം മുന്‍ കേരള പോലീസ് ഫുട്ബോള്‍ ടീം ക്യാപ്റ്റനും പോലീസ് കമാന്‍ഡന്‍ഡുമായ സി.പി. അശോകന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍ 1984- 85 കാലയളവില്‍ പഠിച്ചിരുന്ന പൂര്‍വ്വ വിദ്യാര്‍ഥികളുടെ സ്നേഹസംഗമം മുന്‍ കേരള പോലീസ് ഫുട്ബോള്‍ ടീം ക്യാപ്റ്റനും പോലീസ് കമാന്‍ഡന്‍ഡുമായ സി.പി. അശോകന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വിജയ് പാറയില്‍ അധ്യക്ഷത വഹിച്ചു. വിദ്യാധരന്, ടെല്‍സണ്‍ കോട്ടോളി, യൂസഫ്, രാധാകൃഷ്ണന്, ദിനേഷ് കുമാര്‍, ഡോ. സാജു മാമ്പിള്ളി, രവി ബോംബെ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ കേരള പോലീസില്‍ നിന്ന് വിരമിക്കുന്ന സന്തോഷ് ട്രോഫി താരം കൂടിയായ സി.പി. അശോകനെ ആദരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്