ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കായി സംഘടിപ്പിച്ച സാങ്കേതിക നൈപുണ്യ വികസന പരിപാടിയുടെ ഉദ്ഘാടനം മണ്ണുത്തി കെസ് ഭവന് ഡയറക്ടര്‍ ഫാ. തോമസ് വാഴക്കാല സിഎംഐ നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ ഇനാര യുടെയും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ നൈപുണ്യ വികസന പരിപാടി സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു.
മണ്ണുത്തി കെസ് ഭവന് ഡയറക്ടര്‍ ഫാ. തോമസ് വാഴക്കാല സി എം ഐ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരീക്കാടന്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, ഔട്ട്റീച് ഡയറക്ടര്‍ ഡോ. സുധ ബാലഗോപാലന്, ഡോ. എം ടി സിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.