പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ വല്ലക്കുന്നില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ പാടത്തേക്കു മറിഞ്ഞു

പുല്ലൂര്‍ തൊമ്മാന പാടത്തേക്ക് മറിഞ്ഞ ടെംപോ ട്രാവലര്‍ ക്രെയില്‍ ഉപായോഗിച്ച് ഉയര്‍ത്തുന്നു.
ഇരിങ്ങാലക്കുട: പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ വല്ലക്കുന്നില്‍ നിയന്ത്രണം വിട്ട ടെംപോ ട്രാവലര്‍ പാടത്തേക്ക് മറിഞ്ഞ് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.45 ഓടെ ആയിരുന്നു അപകടം. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വലപ്പാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് സ്ഥാപനത്തിലേക്ക് ആമ്പല്ലൂര്‍, കൊടകര സ്വദേശികളായ യാത്രക്കാരുമായി പോവുകയായിരുന്ന വണ്ടിയാണ് അപകടത്തില്‍ പെട്ടത്. എതിരെ നിന്നും അമിത വേഗതയില്‍ വന്നിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച് വണ്ടി മറിയുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. ലോറി നിറുത്താതെ ഓടിച്ച് പോയി. പതിനെട്ടോളം പേരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഉടനെ സ്ഥലത്ത് എത്തിയ ക്രെയിന്‍ ഉപയോഗിച്ച് ഒന്‍പത് മണിയോടെ വണ്ടി പാടത്ത് നിന്നും എടുത്ത് മാറ്റുകയായിരുന്നു.