വാതില്‍മാടം പ്രദേശത്തെ വെള്ളക്കെട്ട് ബാധിത പ്രദേശം മന്ത്രി ഡോ:ആര്. ബിന്ദു സന്ദര്‍ശിച്ചു

വെള്ളക്കെട്ട് ബാധിത പ്രദേശമായ മാപ്രാണം വാതില്‍മാടത്തെ വീടുകളില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്.ബിന്ദു സന്ദര്‍ശനം നടത്തി വീട്ടുക്കാരോട് സംസാരിക്കുന്നു
മാപ്രാണം: തുടര്‍ച്ചയായ മഴയില്‍ മാപ്രാണം വാതില്‍മാടം പ്രദേശത്ത് ഉണ്ടായ വെള്ളക്കെട്ട് പ്രദേശം മന്ത്രി ഡോ:ആര്.ബിന്ദു സന്ദര്‍ശിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ വെള്ളക്കെട്ട് പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കുന്നതിനും വാര്‍ഡ് കൗണ്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും തുടര്‍ന്ന് വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവന്നതായും മന്ത്രി പറഞ്ഞു. കോളനിയില്‍ എത്തിയ മന്ത്രി മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തി ജനങ്ങളുമായി സംസാരിച്ച് പ്രശ്നങ്ങള്‍ നേരില്‍ കേട്ടു. ഉന്നയിച്ച വിഷയങ്ങള്‍ക്ക് പരിഹാരം കാണാമെന്ന ഉറപ്പോടെയാണ് മന്ത്രി ആര്.ബിന്ദു മടങ്ങിയത്.