കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് ബിജെപി മാര്‍ച്ച് നടത്തി
കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്നും ചികില്‍സക്ക് നിക്ഷേപ തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ സഹകരണബാങ്കിന്റെ പൊറത്തിശ്ശേരി ബ്രാഞ്ചിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്നും ചികില്‍സക്ക് നിക്ഷേപ തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ സഹകരണബാങ്കിന്റെ പൊറത്തിശ്ശേരി ബ്രാഞ്ചിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിര്‍വഹിച്ചു. പൊറത്തിശ്ശേരി ഏരിയ കമ്മറ്റി പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍ അധ്യക്ഷത വഹിച്ചു.
ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, ജനറല്‍ സെക്രട്ടറി വി.സി.രമേഷ്, മണ്ഡലം സെക്രട്ടറി ഷാജുട്ടന്‍, മണ്ഡലം ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍, പൊറത്തിശ്ശേരി ഏരിയ ജനറല്‍ സെക്രട്ടറി സൂരജ് നമ്പ്യങ്കാവ്,അഖിലാഷ് വിശ്വനാഥന്, സിന്ധു സതീഷ്, സതീഷ് മാഷ്, സന്തോഷ് കാര്യാടന്‍, എം.വി സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.

കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു