വാതില്‍മാടത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമം
മാപ്രാണം വാതില്‍മാടം പ്രദേശത്ത് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പൈപ്പില്‍ അടിഞ്ഞുകൂടിയ മാലിന്യം ഒഴിവാക്കാന്‍ ശ്രമം നടത്തുന്നു
മാപ്രാണം: വാതില്‍മാടം പ്രദേശത്ത് വെള്ളം കയറിയത് ഒഴിവാക്കാന്‍ ശ്രമം തുടരുന്നു. അഗ്നി രക്ഷാസേനയുടെ സഹായത്തോടെ പൈപ്പില്‍ അടിഞ്ഞുകൂടിയ മാലിന്യം തള്ളിക്കളഞ്ഞ് വൃത്തിയാക്കാനാണ് നഗരസഭയുടെ നീക്കം. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാരോപിച്ച് സിപിഎം സമരം നടത്തിയിരുന്നു. കൗണ്‍സിലര്‍ ലേഖയുടെ നേതൃത്വത്തില്‍ റോഡ് മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ച് പൈപ്പ് തുറന്ന് അതിലെ മാലിന്യം നീക്കാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമല്ലെന്ന് കണ്ട് പ്രവൃത്തി നിര്‍ത്തിവെച്ചു. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയിയും വാര്‍ഡ് കൗണ്‍സിലറും ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനയുടെ സഹായം അഭ്യര്‍ഥിച്ചു. വൈകീട്ടോടെ സ്ഥലത്തെത്തിയ സേന പൈപ്പിലെ മാലിന്യങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ നടത്തി.


ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി