മാധ്യമങ്ങള്‍ പ്രത്യാശ പകരുന്ന വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കണം: മാര്‍ പോളി കണ്ണുക്കാടന്‍

ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ നടന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനൊപ്പം
ഇരിങ്ങാലക്കുട: വായനക്കാരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ നേടാനുള്ള മല്‍സരത്തില്‍ നിഷേധാത്മക വാര്‍ത്തകള്‍ പെരുകിവരികയാണെന്നും യഥാര്‍ഥ മാധ്യമ പ്രവര്‍ത്തനം നന്മയുടെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മാര്‍ പോളി കണ്ണൂക്കാടന്‍. കഴിഞ്ഞ 15 വര്‍ഷമായി ഇരിങ്ങാലക്കുട രൂപത പ്രതിവര്‍ഷം നടത്തിവരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യുകയായിരുന്നു ബിഷപ്പ്.
യുദ്ധവും സംഘര്‍ഷങ്ങളും മദ്യവും ലഹരിയും മറ്റു സാമൂഹിക തിന്മകളും സമൂഹത്തെ അതീവ ആശങ്കയിലാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ നല്ല വാര്‍ത്തകളാണ് ജനം ആഗ്രഹിക്കുന്നതെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം. സാധ്യമായ തോതില്‍ തങ്ങള്‍ക്ക് ചുറ്റിലുമുള്ള നന്മയുടെയും സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും മാതൃകകളെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയും.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വിവിധ തലങ്ങളില്‍ തകര്‍ച്ച നേരിടുന്നവര്‍ക്കും പ്രത്യാശയോടെ മുന്നോട്ടുപോകാനും കൈത്താങ്ങാകാനും മനസ്സിനെ തളര്‍ത്തുന്ന നിഷേധ വാര്‍ത്തകള്‍ക്കല്ല, പോസിറ്റീവ് സര്‍ഗാത്മക വാര്‍ത്തകള്‍ക്കേ കഴിയുവെന്ന് ബിഷപ്പ് ഓര്‍മിപ്പിച്ചു.
മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍, വികാരി ജനറലും രൂപതയുടെ മാധ്യമ ശുശ്രൂഷകളുടെ ഡയറക്ടറുമായ മോണ്‍. വില്‍സണ്‍ ഈരത്തറ, രൂപതയുടെ മുഖപത്രമായ കേര ളസഭ മാനേജിംഗ് ഡയറക്ര്! ഫാ. ജെയ്സണ്‍ വടക്കുംഞ്ചേരി, രൂപത ക്രിസ്തുദര്‍ശന്‍ കമ്യൂണി ക്കേഷന്‍സ് ഡയറക്ടര്‍മാരായ ഫാ. സിന്റോ മാടവന, ഫാ. അനൂപ് കോലങ്കണ്ണി, ഫാ. ടിന്റോ കൊടിയന്‍ രൂപത അസോഷ്യേറ്റ് പിആര്‍ഒ ജോസ് തളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.