വിവാഹ വാഗ്ദാനം നല്കി പീഡനവും പണം തട്ടലും; പ്രതി അറസ്റ്റില്‍

ആഷിക്.
ഇരിങ്ങാലക്കുട: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയും നാലു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. വെങ്കിടങ്ങ് പാടൂര്‍ തങ്ങള്‍പടിക്കടുത്ത് താമസിക്കുന്ന ചക്കംകണ്ടം അങ്ങാടിത്താഴം സ്വദേശി കറംപ്പം (രായംമരക്കാര്‍) വീട്ടില്‍ ആഷിക് (38) നെയാണ് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2020 ല്‍ പല ദിവസങ്ങളില്‍ അതിജീവിതയുടെ വീട്ടില്‍ വെച്ച് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ട് ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെയും അതിജീവിതയുടെ കൈവശത്തിലുണ്ടായിരുന്ന നാലു ലക്ഷം രൂപ പലതവണയായി വാങ്ങുകയുമായിരുന്നു. വാങ്ങിയ പണം തിരികെ നല്‍കാതെ വിശ്വാസവഞ്ചന നടത്തി ചതിചെയ്ത കാര്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജു പ്രതിയെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം വിദേശത്ത് ഒഴിവില്‍ കഴിഞ്ഞ് വരികയായിരുന്ന ഇയാള്‍ നാട്ടിലേക്ക് മടങ്ങിവരവെയാണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.