കല്പറമ്പ് ബിവിഎംഎച്ച്എസ്എസ് സ്കൂളില്‍ ലഹരിവിരുദ്ധ സന്ദേശ നോട്ടുബുക്കുകള്‍ പ്രകാശനം ചെയ്തു

കല്പറമ്പ് ബിവിഎംഎച്ച്എസ്എസ് സ്കൂളില്‍ വായനദിനത്തില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശ നോട്ടുബുക്കുകളുടെ പ്രകാശനം പൂമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ് നിര്‍വഹിക്കുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ആന്റണി സമീപം.
കല്പറമ്പ്: ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കല്പറമ്പ് ബിവിഎംഎച്ച്എസ്എസ് സ്കൂളില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശ നോട്ടുബുക്കുകള്‍ പ്രകാശനം നടത്തി. പൂമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ് പ്രകാശനകര്‍മം നിര്‍വഹിച്ചു. അതോടൊപ്പം ലഹരിവിരുദ്ധ നൃത്തശില്പം തുടി പ്രദര്‍ശിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ആന്റണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി.കെ. റോസ്മേരി, മരിയ പോള്‍, ജെയ്സന് പയസ് എന്നിവര്‍ സന്നിഹിതരായിരുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നിജി ജോര്‍ജ് നന്ദി പറഞ്ഞു.