പുളിക്കലചിറ പ്രദേശത്തെ താത്കാലിക ബണ്ട് നിലനിര്‍ത്തി വെള്ളം ഒഴുക്കിവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു
പടിയൂര്‍ പുളിക്കലചിറ ബണ്ടില്‍ ചാലുകീറുന്ന പണികള്‍ ജെസിബി ഉപയോഗിച്ച് നടത്തുന്നു.
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെ ജനങ്ങളെ ദുരിതത്തിലാക്കിയ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള അടിയന്തര നടപടികള്‍ തുടങ്ങി. പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലനിര്മ്മാണത്തോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള താത്കാലിക ബണ്ട് റോഡ് നിലനിറുത്തി കൊണ്ട് തന്നെ പുളിക്കലച്ചിറ പാടത്തെ അധികം ജലം ഒഴുക്കി വിടാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ആരംഭിച്ചിരിക്കുന്നത്.
തോടിന്റെ ഇരുവശത്തുമായി ചാലുകള്‍ കീറുന്ന പ്രവ്യത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. ജലത്തിന്റെ ഒഴുക്ക് കുറയുന്നതോടെ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കും. അധികജലം ഒഴുക്കി വിടാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ അടുത്ത മാസം ആരംഭിക്കുന്ന നാലമ്പലദര്‍ശനം സുഗമമാക്കാന്‍ വേണ്ടി താത്കാലിക ബണ്ട് റോഡ് ശക്തിപ്പെടുത്തുന്ന പ്രവൃത്തികളും അടിയന്തരമായി പൂര്‍ത്തീകരിക്കും. ചാലക്കുടി സ്വദേശിയായ ജിന്‍സനാണ് ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ എറ്റെടുത്തിരിക്കുന്നത്.

ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ