ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഷാനവാസ്.
ഇരിങ്ങാലക്കുട: എടതിരിഞ്ഞി – കാട്ടൂര്‍ റോഡില്‍ കോതറ പാലത്തിന് അടുത്തുള്ള കെഎല്‍ഡിസി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചളിങ്ങാട് തോട്ടുപറമ്പത്ത് കരീമിന്റെ മകന് ഷാനവാസ് ( 23 ) നെയാണ് കാണാതായത്. സംസ്കാരം ചളിങ്ങാട് ജുമ മസ്ജിദില്‍ നടത്തി. ബുധനാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം നടന്നത്. സുഹ്യത്തും കൂരിക്കുഴി സ്വദേശിയുമായ മജീദിനൊപ്പം കനാലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതേ തുടര്‍ന്ന് ഫയര്‍ ഫോഴ്സ്, കാട്ടൂര്‍ പോലീസ് , സ്കൂബാ സംഘം എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. കാണാതായ സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്ററോളം ദൂരെ പെരിഞ്ഞനം പൊന്മാനിക്കുടം ഭാഗത്ത് കനോലി കനാലില്‍ തടഞ്ഞ് നില്ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മാതാവ്- മുംതാസ്, സഹോദരന്- ഷഹബാസ് (ഗള്‍ഫ്)

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു