സെന്റ് ജോസഫ്സ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ എന്‍എസ്എസ് യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ശാഖയും തൃശൂര്‍ ഗവ. ജനറല്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ എന്‍എസ്എസ് യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ശാഖയും തൃശൂര്‍ ഗവ. ജനറല്‍ ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ കലാലയത്തില്‍ നിന്ന് 110 ഓളം ദാതാക്കളാണ് രക്തദാനത്തിന് മുന്നിട്ട് വന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, എന്‍. ഉര്‍സുല, എസ്ബിഐ ബ്രാഞ്ച് ഹെഡ് പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു.