ശാസ്ത്ര പരീക്ഷണങ്ങളെ തൊട്ടറിഞ്ഞു വിദ്യാര്‍ഥികള്‍

ഭൗതികശാസ്ത്ര അധ്യാപക കൂട്ടായ്മ ഒരുക്കിയ അനുമോദന സദസ്സ് തൃശൂര്‍ മുനിസിപ്പല്‍ കോ ഓര്പ്പറേഷന് മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നൂറോളം ശാസ്ത്ര പരീക്ഷണങ്ങളെ കണ്ടും കേട്ടും തൊട്ടറിഞ്ഞും തൃശൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും 120 വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും രാമവര്‍മപുരത്തുള്ള വിജ്ഞാന് സാഗറില്‍ ശാസ്ത്രത്തെ അനുഭവിച്ചറിയാന്‍ എത്തി. തൃശൂര്‍ ജില്ലയിലെ ഭൗതികശാസ്ത്ര അധ്യാപക കൂട്ടായ്മ ഒരുക്കിയ അനുമോദന സദസ്സിനോടനിബന്ധിച്ചു നടന്ന ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി 2025 മാര്‍ച്ചില്‍ നടത്തിയ ഫിസിക്സ് പരീക്ഷയില്‍ മുഴുവന്‍ സ്കോറും ( 200/200) നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തൃശൂര്‍ മുനിസിപ്പല്‍ കോ ഓര്പ്പറേഷന് മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. മണികണ്ഠന് അവാര്‍ഡ് വിതരണം ചെയ്തു. സി മാറ്റ് ഗവേഷകന് എ.കെ. ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി. സുബാസ് എ. ജോസ്, കെ.എസ്. സുധീര്‍, കെ.കെ. അനില്‍കുമാര്‍, അനിത പി. ആന്റണി, പി.എസ്. ഷൈജു, എം. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിജ്ഞാന് സാഗര്‍ ഡയറക്ടര്‍ അജിത് നേതൃത്വം നല്കി.