ഫ്ലാഷ് മോബ് മത്സരത്തില്‍ ഗവ. എച്ച്എസ്എസ് കരൂപ്പടന്ന എന്‍എസ്എസ് യൂണിറ്റിന് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം

ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് കെഎസ്ബിടിസി സംഘടിപ്പിച്ച ഫ്ലാഷ് മോബ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് സമ്മാനം ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ലോക രക്തദാതാ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അലൂമിനി ഹാളില്‍ വച്ച് നടന്നു. ഇതിന് മുന്നോടിയായി നടത്തിയ ഫ്ലാഷ് മോബ് മത്സരമായ ബ്ലഡ് ബീറ്റ്സില്‍ കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. ലോക രക്തദാതാ ദിന സംസ്ഥാന തല ഉദ്ഘാടന വേദിയില്‍ വച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം. രാധിക ഫലകവും സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും സമ്മാനിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.എം. നജഹ ഫ്ലാഷ് മോബിന് നേതൃത്വം കൊടുത്ത വളണ്ടിയേഴ്സ് കെ.എം. അഭിരാമി, ആര്. ഐശ്വര്യ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.