ആയോധന കലാ ക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യോഗാ ദിനാഘോഷം നടത്തി

ആയോധന കലാ ക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹഠ യോഗ സെന്ററില്‍ നടന്ന യോഗ ദിനാഘോഷം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മഹാമണ്ഡലേശ്വര്‍ - സ്വാമി പ്രകാശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആയോധന കലാ ക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹഠ യോഗ സെന്ററില്‍ വച്ച് നടന്ന യോഗ ദിനാഘോഷം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മഹാമണ്ഡലേശ്വര്‍ – സ്വാമി പ്രകാശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ യോഗ മത്സര വിജയി കള്‍ക്കുള്ള സമ്മാനദാനവും, കളരിപ്പയറ്റ് ദേശീയ ചാമ്പ്യന്മാരായ ഗൗരി എ. നായര്‍, ശ്രീഭദ്ര, കല്യാണി എന്നിവരെ ആദരിച്ചു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ബെല്‍റ്റും നല്കി. അശോകന് ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എം.ആര് ഷാജു, ഭരതന് മാസ്റ്റര്‍, സ്വാമി കൃഷ്ണാനന്ദ സരസ്വതി, വേണുഗുരുക്കള്, എം.വി. തപസ്സ്, കെ.എസ്. സുജിത്ത്, കെ.ആര്. അരുണ്‍ എന്നിവര്‍ സംസാരിച്ചു.