ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
യോഗ ദിനത്തില്‍ ക്രൈസ്റ്റ് കോളജില്‍ നടന്ന ചടങ്ങില്‍ 90 വയസായ ക്രൈസ്റ്റ് കോളജ് മുന്‍ മാനേജര്‍ ഫാ. ജോണ്‍ തോട്ടാപിള്ളി സംയുക്ത യോഗാഭ്യാസ്യം നടത്തുന്നു, കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സമീപം.
യോഗാദിന സന്ദേശം പകര്‍ന്ന് തൊണ്ണൂറ് വയസുകാരന്റെ യോഗാഭ്യാസം
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര യോഗ ദിനത്തില്‍ ക്രൈസ്റ്റ് കോളജ് ബിപിഇ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ എന്‍എസ്എസ്, എന്‍സിസി, തവനിഷ് എന്നീ സംഘടനകളുമായി സഹകരിച്ച് 500 ഇല് പരം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗഭ്യാസ പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പൽ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ യോഗദിന സന്ദേശം നല്കി. 90 വയസിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന ക്രൈസ്റ്റ് കോളജ് മുന്‍ മാനേജര്‍ ഫാ. ജോണ്‍ തോട്ടാപിള്ളി സംയുക്ത യോഗാഭ്യാസ്യ പരിപാടിയില്‍ പങ്കെടുത്തു. അക്വാ യോഗയും ആര്‍ട്ടിസ്റ്റിക് യോഗയും ബിപിഇ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.


പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍