എടതിരിഞ്ഞി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് തുടക്കമായി; ഫെയര്‍ വാല്യൂ വിഷയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്

സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി കെ. രാജന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ എടതിരിഞ്ഞി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉള്‍പ്പടെ സംസ്ഥാനത്തെ 45 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന് എടതിരിഞ്ഞിയില്‍ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ ആയാണ് മറ്റു സ്ഥലങ്ങളിലെ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാരിന്റെ പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് എടതിരിഞ്ഞി വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി നിര്‍മ്മിക്കുന്നത്. എടതിരിഞ്ഞി വില്ലേജിലെ ഫെയര്‍ വാല്യൂ വിഷയം ഉടന്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ആവശ്യപ്പെട്ടു.
ഫെയര്‍ വാല്യൂ വിഷയം ഉടന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇരിങ്ങാലക്കുട ആര്‍ഡിഒയെ ഇതിന്റെ ഉത്തരവാദിത്തമുള്ള ഓഫീസര്‍ ആയി നിയമിച്ചതായും റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാളില്‍ നടന്ന ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ജനപ്രതിനിധികള്‍ ജില്ലാ കളക്ടര്‍ അര്ജന് പാണ്ഡ്യന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി. മുരളി, മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് കെ.എം സാഹു, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. ഷിബു, തൃശൂര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.കെ. സന്തോഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി.എ. മനോജ് കുമാര്‍, എന്‍.കെ. ഉദയപ്രകാശ്, ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.