ശാന്തിനികേതന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ കൂടല്‍മാണിക്യം ക്ഷേത്ര അങ്കണത്തില്‍ യോഗ നടത്തി
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ കൂടല്‍മാണിക്യം ക്ഷേത്ര അങ്കണത്തില്‍ യോഗ നടത്തുന്നു.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ കൂടല്‍മാണിക്യം ക്ഷേത്ര അങ്കണത്തില്‍ വൈവിധ്യമാര്‍ന്ന യോഗാസനങ്ങള്‍ കോര്‍ത്തിണക്കി യോഗ പ്രകടനം കാഴ്ച വെച്ചു. ശിവാനി സൂരജ് യോഗ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സ്കൂള്‍ യോഗ ഇന്‍സ്ട്രക്ടര്‍ രമ്യയും വിദ്യാര്‍ഥിയായ അശ്വിന് അജയകുമാറും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ടി.പി. ലീന യോഗ ദിന സന്ദേശം കൈമാറി. പിടിഎ പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കായിക വിഭാഗം മേധാവി പി. ശോഭ, ലഞ്ജിഷ് എന്നിവര്‍ നേതൃത്വം നല്കി.

പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍