ഭാരതീയ ജനതാ പാര്‍ട്ടി സൗത്ത് ജില്ലാ ഓഫീസ്- നമോ ഭവന് ഇരിങ്ങാലക്കുടയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

ഭാരതീയ ജനതാ പാര്‍ട്ടി സൗത്ത് ജില്ലാ ഓഫീസ്- നമോ ഭവന് ഇരിങ്ങാലക്കുടയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ ഓഫീസ് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിനടുത്ത് നമോ ഭവന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്പില് പാര്‍ട്ടി പതാക ഉയര്‍ത്തി. നിലവിളക്ക് തെളിയിച്ചു. വിവിധ മേഖലകളില്‍ നിന്നും പാര്‍ട്ടിയിലേക്ക് വന്നവരെ സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, തൃശൂര്‍ ജില്ലാ ചാര്‍ജ് എം.വി. ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണന്, കെ.പി. ജോര്‍ജ്, സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം എന്നിവര്‍ സംസാരിച്ചു.
