സ്വത്ത് തര്‍ക്കത്തില്‍ അനുജനെ കൊലപ്പെടുത്തി; ജ്യേഷ്ഠന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

പോള്‍.
പ്രതി മറ്റൊരു കൊലപാതക കേസില്‍ വിചാരണ നേരിട്ടുകൊണ്ടിയിക്കുകയാണ്
ഇരിങ്ങാലക്കുട: അനുജനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഹോദരന് തടവും പിഴയും ശിക്ഷ വിധിച്ചു. മാള – കുമ്പിടി സ്വദേശി നാലറുകണ്ടന് പോള്‍ (67 ) നെയാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം മൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചത്. ഇരിഞ്ഞാലക്കുട അഡിഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എന്‍. വിനോദ് കുമാര്‍ വിധി പ്രസ്താവിച്ചു. 2020 സെപ്റ്റംബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പലപ്പോഴായുള്ള വഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ പ്രതി സഹോദരനായ ആന്റുവിനെ (56 ) കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വത്ത് ഭാഗം വെക്കാത്ത പറമ്പില്‍ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു മണ്ണിട്ടു മൂടിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഇരുമ്പ് കമ്പി വടി കൊണ്ട് ആന്റുവിന്റെ മുഖത്തും കഴുത്തിലും തലയിലും അടിച്ച് മാരകമായി പരിക്ക് ഏല്പിച്ചു. തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് ആന്റു മരണപ്പെട്ടത്.
മാള എസ്എച്ച്ഒ ആയിരുന്ന വി. സജിന്‍ ശശിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്തു നിന്നും 30 സാക്ഷികളെ വിസ്തരിക്കുകയും 19 തൊണ്ടി മുതലുകളും 53 രേഖകളും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. പ്രതി ഭാഗത്തു നിന്നും ഒരു രേഖയും ഒരു സാക്ഷിയേയും തെളിവായി നല്‍കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല, അഡ്വ. ജോജി ജോര്‍ജ (പബ്ലിക് പ്രോസിക്യൂട്ടര്‍ ഇരിങ്ങാലക്കുട), അഡ്വ. ശ്രീദേവ് തിലക്, അഡ്വ. റെറ്റൊ വിന്‍സന്റ് എന്നിവര്‍ ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പിഴയൊടുക്കാത്ത പക്ഷം ഒരു വര്‍ഷം കഠിനതടവിനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ സംഖ്യ ഈടാക്കുന്ന പക്ഷം ആയത് കൊല്ലകെട്ട ആന്റുവിന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും വിധിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കുടാതെ, കൊല്ലപ്പെട്ട ആന്റുവിന്റെ കൂടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ല ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയായ പോള്‍ കുമ്പിടി സ്വദേശിയായ ോസ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
