അതിദരിദ്രരില്ലാത്ത പഞ്ചായത്തായി ആളൂര്‍ പഞ്ചായത്തിനെ പ്രഖ്യാപിച്ചു

അതിദരിദ്രര്‍ ഇല്ലാത്ത പഞ്ചായത്തായി ആളൂര്‍ പഞ്ചായത്തിനെ മന്ത്രി ആര്. ബിന്ദു പ്രഖ്യാപിക്കുന്നു.
ഇരിങ്ങാലക്കുട: അതിദരിദ്രരില്ലാത്ത പഞ്ചായത്തായി ആളൂര്‍ പഞ്ചായത്തിനെ മന്ത്രി ആര്. ബിന്ദു പ്രഖ്യാപിച്ചു. കുടുംബശ്രീ സര്‍വേയിലൂടെ കണ്ടെത്തിയ 14 കുടുംബങ്ങള്‍ക്കാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പഞ്ചായത്ത് ലഭ്യമാക്കിയിട്ടാണ് നേട്ടംകൈവരിച്ചത്. നാലരവര്‍ഷം പഞ്ചായത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വികസനരേഖയും ചടങ്ങില്‍ പ്രകാശനംചെയ്തു. പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോസ് മാഞ്ഞൂരാന്, ബിന്ദു ഷാജു, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷൈനി തിലകന്, ദിപിന് പാപ്പച്ചന്, അഡ്വ.എം.എസ്. വിനയന്, നിപ്മര്‍ ഡയറക്ടര്‍ സി. ചന്ദ്രബാബു, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രാഖി ശ്രീനിവാസന്, ഐ.എന്‍. ബാബു എന്നിവര്‍ സംസാരിച്ചു.