സെന്റ് ജോസഫ്സ് കോളജില്‍ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ബാച്ച് ഉദ്ഘാടനം

സെന്റ് ജോസഫ്സ് കോളജിലെ സെല്‍ഫ് ഫിനാന്‍സിംഗ് കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് വിഭാഗത്തില്‍ ആരംഭിച്ച പുതിയ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ബാച്ചിന്റെ ഉദ്ഘാടനം നടത്തി.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ സെല്‍ഫ് ഫിനാന്‍സിംഗ് കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് വിഭാഗത്തില്‍ പുതിയ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ബാച്ചിന്റെ ഔപചാരിക ഉദ്ഘാടനം മരിയന്‍ ഹാളില്‍ വച്ച് നടന്നു. ചടങ്ങിന്റെ മുഖ്യാതിഥികളായി രവികുമാര്‍ (ഡയറക്ടര്‍, യാന്‍ മയോഹി ഫ്രൈറ്റ് ഫോര്‍വേഡേഴ്സ്), ജോളി ചെറിയാന് (മുന്‍ സെക്യൂരിറ്റി മാനേജര്‍ ജെറ്റ് എയര്‍വേസ്, മുന്‍ ഓഫീസര്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, കാലിക്കട്ട്) എന്നിവര്‍ പങ്കെടുത്തു. ഏവിയേഷന്‍ മേഖലയിലെ ദീര്‍ഘകാല പരിചയം വിദ്യാര്‍ഥികളോടൊപ്പം പങ്കുവെക്കുകയും അവര്‍ക്കാവശ്യമായ കരിയര്‍ മാര്‍ഗനിര്‍ദേശങ്ങളും നല്കി. ചടങ്ങില്‍ സിസ്റ്റര്‍ ഡോ. സിജി പിഡി (കോളജ് പ്രിന്‍സിപ്പല്‍), സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് (സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍), സോജോ ജോയ് (ഡയറക്ടര്‍, ജോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്), റോജി ജോര്‍ജ്ജ് (ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോമേഴ്സ് സെല്‍ഫ് ഫിനാന്‍സിംഗ്), കെ.ബി. ബിബി (പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍) എന്നിവര്‍ സന്നിഹിതരായി.