വെളയനാട് സെന്റ് മേരീസ് എല്‍പി സ്കൂളിന് പുതിയ കെട്ടിടം

വെളയനാട് സെന്റ് മേരീസ് എല്‍പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ബെന്നി ബഹനാന് എംപി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വെളയനാട് സെന്റ് മേരീസ് എല്‍പി സ്കൂളിലെ പുതിയ കെട്ടിടം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. ബെന്നി ബഹനാന് എംപി മുഖ്യാതിഥിയായിരുന്നു. രൂപത കോര്‍പ്പറേറ്റീവ് മാനേജര്‍ ഫാ. സിജോ ഇരിമ്പന്‍, സ്കൂള്‍ മാനേജന്‍ ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍, വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, എം.എം. മുകേഷ്, ബിജു പോള്‍, കെ.ജെ. ശാന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.