ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കായി മിനി ദിശ എക്സ്പോ സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പും കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായി ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കായി സംഘടിപ്പിച്ച മിനി ദിശ എക്സ്പോ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പൊതുവിദ്യാഭ്യാസ വകുപ്പും കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായി ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കായി മിനി ദിശ എക്സ്പോ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ്എന്‍ സ്കൂളില്‍ നടന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. പി.കെ. ഭരതന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ സി.എസ്. സരിത, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.ഡി. പ്രകാശ് ബാബു, എഇഒ എം.ആര്. രാജീവ്, ബിപിസി കെ.ആര് സത്യപാലന്, ജില്ല പിടിഎ പ്രസിഡന്റ് കെ.എസ്. കൈസാബ്, പിടിഎ പ്രസിഡന്റ് എ.സി. കുമാരന് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സി.ജി. സിന്‍ല നന്ദി പറഞ്ഞു. വിദ്യാര്‍ഥികളുടെ തൊഴില്‍ സാധ്യതകളും അഭിരുചികളും കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു