ഓപ്പറേഷന് കാപ്പ, വേട്ട തുടരുന്നു

ഷൈജുമോന്‍, സിജില്രാജ്.
കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടകളായ സുഹൈല്‍ എന്നു വിളിക്കുന്ന സിജില്രാജിനെയും ഷൈജു എന്നു വിളിക്കുന്ന ഷൈജുമോനേയും ജയിലിലാക്കി…..
2025ല്‍ മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 185 ഗുണ്ടകള്‍ക്കെതിരെയാണ് കാപ്പ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 60 ഗുണ്ടകളെ ജയിലിലടച്ചു, 125 ഗുണ്ടകളെ നാടുകടത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു.
കാട്ടൂര്‍: കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകയായ കാട്ടൂര്‍ വില്ലേജ്, പറയക്കടവ് ദേശത്ത്, കരിപ്പാടത്ത് വീട്ടില്‍ ഷൈജു എന്നും ചക്കു എന്നും വിളിക്കുന്ന ഷൈജുമോന്‍ (39) വാടാനപ്പിള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ തളിക്കുളം വില്ലേജില്‍, പുളിയന്തുരുത്ത് ദേശത്ത്, മണക്കാട്ടുപ്പടി വീട്ടില്‍ സുഹൈല്‍ എന്ന് വിളിക്കുന്ന സിജില്രാജ് (21) എന്നിവരെ കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് ജയിലിലടച്ചത്.
തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ ഐപിഎസ് നല്കിയ ശുപാര്‍ശയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ഐഎഎസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ഷൈജുമോന്‍ അന്തിക്കാട്, കാട്ടൂര്‍, തൃശൂര്‍ ടൗണ്‍ വെസ്റ്റ്, കൈപ്പമംഗലം, ചേര്‍പ്പ്, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമകേസുകളും മൂന്ന് അടിപിടി കേസുകളും മൂന്ന് കവര്‍ച്ച കേസുകളും ഒരു മോഷണ കേസും ഒരു മയക്കുമരുന്ന് കേസും അടക്കം 13 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
സിജില്രാജ് വാടാനപ്പിളളി, വലപ്പാട്, മതിലകം, കൊടുങ്ങല്ലൂര്‍, പുതുക്കാട്, കൊല്ലങ്കോട്, ചാവക്കാട് പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസ്, രണ്ട് അടി പിടി കേസും ഏഴ് കളവ് കേസും ഒരു കവര്‍ച്ച കേസും രണ്ട് പോക്സോ കേസും അടക്കം 14 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഷൈജുമോന്‍, സിജില്രാജ് എന്നിവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും വാടാനപ്പിളളി പോലീസ് ഇന്‍സ്പെക്ടര്‍ ഷൈജു, എഎസ്ഐ പ്രവീണ്‍, കാട്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, എസ്സിപിഒമാരായ ഫെബിന്, രമ്യ എന്നിവര്‍ പ്രധാന പങ്ക് വഹിച്ചു. ഓപ്പറേഷന് കാപ്പ പ്രകാരം കൂടുതല്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.