ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റോഡും പരിസരവും വൃത്തിയാക്കി

ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 23 ലേ അങ്കണവാടിയുടെ റോഡും പരിസരവും വൃത്തിയാക്കിയതിന്റെ ഉദ്ഘാടനം സിസ്റ്റര്‍ റോസ് ആന്റോ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 23 ലേ അങ്കണവാടിയിലേക്കുള്ള കാട് പിടിച്ചു കിടന്നിരുന്ന റോഡും പരിസരവും വൃത്തിയാക്കി. പ്രസിഡന്റ് ഷാജു എബ്രഹാം കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത്, ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്ജ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. ശ്രമദാനം കണ്‍വീനര്‍ ആനി പോള്‍, ബെന്നി ചെറിയാന്, ടി.വി. സോമന്, വിജു വര്‍ഗ്ഗീസ്, ഡേവിസ് ഊക്കന്‍, ജയ്മോന് സണ്ണി, സക്കീര്‍ ഒലക്കോട്ട് എന്നിവര്‍ നേതൃത്വം നല്കി. അങ്കണവാടി ടീച്ചര്‍ എ.ഡി. ഷീജ, ഹെല്‍പ്പര്‍ സറീന കരീം എന്നിവര്‍ പങ്കെടുത്തു.