മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ലൈബ്രറി പുസ്തകങ്ങള്‍ സംഭാവന ചെയ്തു
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് കേരള സാഹിത്യ അക്കാദമി മുന്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം.വി. ജോസും സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡല ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാമും മറ്റ് ഭാരവാഹികളും ചേര്‍ന്ന് പുസ്തകങ്ങള്‍ കൈമാറുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ഇരിങ്ങാലക്കുട സംസ്കാര സാഹിതിയും കേരള സാഹിത്യ അക്കാദമി മുന്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം.വി. ജോസും കൂടി 150 ലൈബ്രറി പുസ്തകങ്ങള്‍ സംഭാവന ചെയ്തു. സ്കൂളില്‍ നടന്ന ചടങ്ങില്‍ എം.വി. ജോസും സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡല ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാമും മറ്റ് ഭാരവാഹികളും ചേര്‍ന്ന് സ്കൂള്‍ വൈസ് ചെയര്മാന് അക്ഷയ്കൃഷ്ണയ്ക്കും മറ്റു കുട്ടികള്‍ക്കും പുസ്തകങ്ങള്‍ കൈമാറി. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അരുണ്‍ ഗാന്ധിഗ്രാം, എം.വി. ജോസ്, നിയോജക മണ്ഡലം കണ്‍വീനര്‍ എം.ജെ. ടോം, സെകട്ടറിമാരായ
സദറു പട്ടേപ്പാടം, വിജയന് ചിറ്റേക്കാട്ടില്‍ സ്റ്റാഫ് അംഗങ്ങളായ ആശ ജി. കിഴക്കേടത്ത്, എം. ജിജി വര്‍ഗീസ്, സിബിന് ലാസര്‍, രമാദേവി, സ്കൂള്‍ വൈസ് ചെയര്മാന് അക്ഷയ്കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍