മലിന ജല സംസ്കരണത്തിന് നഗരസഭകള്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഇരിങ്ങാലക്കുട യൂണിറ്റ് വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന് ഈച്ചരത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശുദ്ധജലവിതരണം കേരള വാട്ടര്‍ അഥോറിറ്റി നിര്‍വഹിക്കുന്ന മാതൃകയില്‍ ഹോട്ടലുകളില്‍ നിന്നും ഉപയോഗിച്ച വെള്ളം യൂസര്‍ഫീ വാങ്ങി സംസ്കരിക്കുന്ന പദ്ധതികള്‍ നഗരസഭകളുടെ നേതൃത്വത്തില്‍ നടപ്പാക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന് ഈച്ചരത്ത് ആവശ്യപ്പെട്ടു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഇരിങ്ങാലക്കുട യൂണിറ്റ് വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഉണ്ണികൃഷ്ണന് ഈച്ചരത്ത്.
യൂണിറ്റ് പ്രസിഡന്റ് നന്ദന് പൊയ്യാറ അധ്യക്ഷത വഹിച്ചു. വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി. ബിജുലാല്‍, ജില്ലാ സെക്രട്ടറി വി.ആര്. സുകുമാര്‍, ജില്ലാ ട്രഷറര്‍ സുന്ദരന്‍ നായര്‍, നേതാക്കളായ വി.ജി. ശേഷാദ്രി, ശിഖില്‍, സന്തോഷ് തൃപ്തി ഹോട്ടല്‍, അക്ഷയ് കൃഷ്ണ, രാജേഷ്, യൂണിറ്റ് സെക്രട്ടറി ലിജോ ജോസ്, ട്രഷറര്‍ നൗഫിയ, രക്ഷാധികാരി വിജയകുമാര്‍ വിംമ്പിസ്, ബാബു വീനസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.