കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
ഫോട്ടോ ക്യാപ്ഷന്‍: മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് വികാരി ഫാ. ബിനീഷ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

വെള്ളാനി: മണ്ണില്‍ വിത്തിറക്കി, ചെടികളെ പരിചരിച്ച്, ഒടുവില്‍ പൂക്കളുടെ നിറച്ചാര്‍ത്തുമായി കുട്ടികളുടെ കൃഷിയനുഭവം. വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ നട്ടുപരിപാലിച്ച ചെണ്ടുമല്ലിയുടെ വിളവെടുപ്പ് നടത്തി. പള്ളി വികാരി ഫാ. ബിനീഷ് കോട്ടക്കല്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മതബോധന ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു ചെണ്ടുമല്ലി ചെടികളുടെ നടീലും പരിപാലനവും. കൃഷിയോടുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്തുന്നതിനും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവരില്‍ വളര്‍ത്തുന്നതിനുമാണ് പദ്ധതി ആരംഭിച്ചത്. പൂക്കള്‍ വിരിഞ്ഞതോടെ കുട്ടികളുടെ മാസങ്ങളായുള്ള പരിചരണത്തിന് നിറപ്പകിട്ടാര്‍ന്ന ഫലം ലഭിച്ചു. കൃഷിയിലൂടെ പ്രകൃതിയോട് ചേര്ന്നുനില്ക്കാനും അധ്വാനത്തിന്റെ മൂല്യം മനസ്സിലാക്കാനും കുട്ടികള്‍ക്ക് അവസരമൊരുക്കിയ പദ്ധതി വേറിട്ട മാതൃകയായി. വിളവെടുപ്പ് ചടങ്ങില്‍ മതബോധന പ്രധാനാധ്യാപകന് ജോയ് മാത്തന്ചിറ, പി.ടി.എ. പ്രസിഡന്റ് ജിബി മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. മതബോധന അധ്യാപകര്‍, ദേവാലയ ശുശ്രൂഷി ജോഷി കീറ്റിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് വിദേശ പരിശീലനം
നവീന ആശയങ്ങള്‍ക്ക് ചിറകേകി അണ്‍ഫോള്‍ഡ് 2026 ഐട്രിപ്പിള്‍ഇ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു